Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Seminar

Alappuzha

എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍

എ​ട​ത്വ: 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ല്‍ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ബി​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍ ക​ര​ട് പ​ദ്ധ​തി​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി​രേ​ഖ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​റി​യാ​മ്മ ജോ​ര്‍​ജ് അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഷ​മ സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് മെംബർ‍ വി.​കെ. സേ​വ്യ​ർ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ അ​ല​ക്‌​സ്, ഫാ​ന്‍​സി ആ​ന്‍റ​ണി, മെംബർ‍​മാ​രാ​യ ദീ​പ ഗോ​പ​കു​മാ​ർ, ജി​ന്‍​സി ജോ​ളി, മ​നോ​ജ് മാ​ത്യു, ആ​ലീ​സ് ഫി​ലി​പ്പ്, അ​ഡ്വ. മോ​ന്‍​സി സോ​ണി, സു​ശീ​ല കു​ഞ്ഞ​ച്ച​ൻ, അ​നി​ത ശ​ശി​ധ​ര​ന്‍, ആ​സൂ​ത്ര​ണ ക​മ്മിറ്റി ഉ​പാ​ധ്യ​ക്ഷ​ന്‍ ജെ.​റ്റി. റാം​സെ, സെ​ക്ര​ട്ട​റി എ​സ്. വി​നി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഓ​ഡി​റ്റോ​റി​യം എ​ന്നി​വ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും, പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ എം.​പി. പ​റ​ഞ്ഞു.

നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ, ആ​ശ വ​ര്‍​ക്കേ​ഴ്‌​സ്, അ​ങ്ക​ണ​വാ​ടി ടീ​ച്ചേ​ഴ്‌​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ര്‍​മ്മ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up